Loading...

Follow Us

News Details

News Details

ജാമിഅ: ജൂനിയർ കോളേജ് ഫാക്വൽറ്റി ഓറിയന്റേഷൻ ക്യാമ്പ്

പട്ടിക്കാട് : കോർഡിനേഷൻ ഓഫ് ജാമിഅ: ജൂനിയർ കോളേജസ് ഡിഗ്രി വിദ്യാർത്ഥികൾക്കു വേണ്ടി സംഘടിപ്പിക്കുന്ന ഏകദിന ഫാക്വൽറ്റി ഓറിയന്റേഷൻ ക്യാമ്പ് ഇന്ന് പട്ടിക്കാട് ജാമിഅ നൂരിയ്യയിൽ നടക്കും. ഡിഗ്രി തലം മുതൽ തഫ്സീർ , ഹദീസ്, അഖീദ , ഫിഖ്ഹ്, ലുഗ എന്നീ ഫാക്വൽറ്റികളിൽ വിദ്യാർത്ഥിയുടെ അഭിരുചിയനുസരിച്ച് തെരഞ്ഞെടുക്കാൻ അവസരം നൽകുന്ന രീതിയിലാണ് സിലബസ് ക്രമീകരിച്ചിട്ടുള്ളത്. പ്രസ്തുത വിഷയങ്ങളിൽ കൂടുതൽ അവബോധം നൽകുകയാണ് ക്യാമ്പിന്റെ ലക്ഷ്യം. ജാമിഅ: സെക്രട്ടറി കെ.ഇബ്റാഹീം ഫൈസി ഉദ്ഘാടനം ചെയ്യും. ഹംസ റഹ്മാനി കൊണ്ടി പറമ്പ് അദ്ധ്യക്ഷത വഹിക്കും. അബ്ദുൽ ഗഫൂർ അൽ ഖാസിമി, ഹംസ ഹൈതമി നെല്ലൂർ, ളിയാഉദ്ദീൻ ഫൈസി മേൽമുറി, ഉമർ ഫൈസി മുടിക്കോട്, ഒ.ടി മുസ്തഫ ഫൈസി, അബ്ദുല്ല മുജ്തബ ഫൈസി, ടി എച്ച് ദാരിമി ക്ലാസുകൾക്ക് നേതൃത്വം നൽകും.