Loading...
പട്ടിക്കാട്: ജാമിഅഃ നൂരിയ്യഃയുമായി അഫ്‌ലിയേറ്റു ചെയ്തു പ്രവര്‍ത്തിക്കുന്ന കോര്‍ഡിനേഷന്‍ ഓഫ് ജാമിഅഃ ജൂനിയര്‍ കോളേജസിന്റെ ആഭിമുഖ്യത്തില്‍ രണ്ട് വര്‍ഷത്തിലൊരിക്കല്‍ നടത്തപ്പെടുന്ന ജൂനിയര്‍ ഫെസ്റ്റ് കലാമത്സരങ്ങള്‍ക്ക് അന്തിമ രൂപമായി. സ്ഥാപന തല മത്സരങ്ങള്‍ക്ക് ശേഷം അഞ്ച് സോണുകളിലായി മേഖലാതല മത്സരങ്ങള്‍ നടക്കും. അറബി, ഉര്‍ദു, ഇംഗ്ലീഷ്, മലയാളം ഭാഷകള്‍ക്ക് പ്രാമുഖ്യം നല്‍കി സബ്ജൂനിയര്‍, ജൂനിയര്‍, സീനിയര്‍, സൂപ്പര്‍ സീനിയര്‍, ജനറല്‍ എന്നീ വിഭാഗങ്ങളിലായാണ് മത്സരങ്ങള്‍ നടക്കുക. എ സോണ്‍ മത്സരങ്ങള്‍ ഡിസംബര്‍ 14 ന് കാസര്‍ഗോഡ് ശിഹാബ് തങ്ങള്‍ അക്കാദമി ചെങ്കളയിലും ബി സോണ്‍ ഡിസംബര്‍ 26 ന് നിലമ്പൂര്‍ മര്‍ക്കസിലും സി സോണ്‍ ഡിസംബര്‍ 4 ന് തെയ്യോട്ടുചിറ കമ്മുസൂഫി മെമ്മോറിയല്‍ ഇസ്‌ലാമിക് കോംപ്ലക്‌സിലും ഡി സോണ്‍ ഡിസംബര്‍ 23 ന് രാമപുരം അന്‍വാറുല്‍ ഹുദാ ഇസ്‌ലാമിക് കോംപ്ലക്‌സിലും ഇ സോണ്‍ തൃശ്ശൂര്‍ ദാറുല്‍ ഇഹ്‌സാന്‍ അക്കാദമി ചൂലൂരിലുമാണ് നടക്കുക. ജനുവരി 1 ന് ജാമിഅഃ നൂരിയ്യയില്‍ വെച്ചാണ് ഫൈനല്‍ മത്സരങ്ങള്‍ നടക്കുന്നത്. ജാമിഅഃ നൂരിയ്യഃയുമായി അഫ്‌ലിയേറ്റു ചെയ്ത അറുപതോളം സ്ഥാപനങ്ങളിലെ അയ്യായിരത്തോളം വിദ്യാര്‍ത്ഥികളാണ് 92 ഇനങ്ങളിലായി ഫെസ്റ്റില്‍ പങ്കെടുക്കുന്നത്.